ചിരിക്കുന്ന മുഖം
വെച്ചു പിടിപ്പിക്കുന്നതിനിടയില്‍
തൊട്ടയല്‍ക്കരന്‍
വെളുത്ത അറബി
വാതില്‍ തുറന്നു
ഏറെ ബുധിമുട്ടി
ഒന്നു ചിരിക്കാന്‍
'യു ആര്‍ ദ സ്റ്റുപ്പിഡ്
സിംഗിങ് ഇന്‍ ദ ബാത്ത് റൂം
ഏര്‍ലി മോര്‍ണിങ്'
ടൈക്കൊപ്പം മുറുക്കി
അകത്തു നിന്നു വന്നതെല്ലാം
ഇയാള്‍ക്കറിയില്ലല്ലോ
ഏകമായി അലറാനുള്ള ഇടം
കുളിമുറിയാണെന്ന്
മുഷിഞ്ഞ വസ്ത്രങ്ങള്‍
വിയര്‍പ്പില്‍ കുഴഞ്ഞ ഓര്‍മ്മയാണെന്ന്
അലക്കു യന്ത്രത്തില്‍ കറങ്ങുന്നത്
മുഷിയാനുള്ള ദിവസങ്ങളാണെന്ന്
വിലക്കുകളില്ലാതെ
സ്ഖലനങ്ങള്‍ ഏറ്റുവാങ്ങുന്ന
ഗര്‍ഭപാത്രമേ
അഴുക്കായി എവിടെയൊക്കെയോ
പറ്റികിട്പ്പുണ്ട്
അച്ഛായെന്ന നിലവിളികള്‍
ആരും കേട്ടിരിക്കില്ല
തുറന്നിട്ട ടാപ്പിനൊപ്പം
ഒഴുകിപ്പോയ വിലാപങ്ങള്‍
ഒതുക്കിയ പറച്ചിലുകള്‍
ഇപ്പോഴും ചോരയൊലിക്കുന്നു
പുലര്‍ച്ച കൈഭോഗത്തിന്റെ
തിരകള്‍ വീഴ്ത്തിയ
നെഞ്ചിലെ തുളകളില്‍ നിന്ന്
അപ്പോഴാണിയാള്‍
'പ്രിയമുള്ളവനേ
എന്നെ ഞാന്‍
മറ്റെങ്ങിത്രയും വ്രിത്തിയായ്
തൊലിയുരിക്കും'
ഒച്ചവെക്കാന്‍
വേറെ ഇടമില്ലെന്ന്
എന്റെ മുഖത്ത് തെളിഞ്ഞതിനാലാകും
തലകുനിച്ച്
ഇരിപ്പുമുറിയിലെ
വാര്‍ത്തകളില്‍ മാത്രമറിയുന്ന
സ്വദേശത്തിലേക്കയാള്‍ വലിഞ്ഞത്
എനിക്കറിയാനാകുന്നു
നിന്റെ പ്രിയപ്പെട്ടവരാരോ
ഇന്നലെ കൊലചെയ്യപ്പെട്ടിട്ടുണ്ട്
ചോരവട്ടം : ഭൂതകാലാനുഭവങ്ങളുടെ സമകാലികത്വം
4 weeks ago

1 comment:
please visit
കോയത്തരങ്ങള്‍
http://koyatharangal.blogspot.com/
Post a Comment