
ഇന്നലെ
നിന്റെ ഭാര്യയെ ഉമ്മവെച്ചുവോ
ഇണചേര്‍ന്നുവോ
അവളെ മാത്രം വിളിക്കുന്ന
ഓമനപ്പേരു വിളിച്ചുവോ
മുടിയില്‍ തഴുകിയോ
മോതിരവിരല്‍ ഞൊടിച്ചുവോ
കണ്ണില്‍ നോക്കി കിടന്നുവോ
ചോറു വാരിക്കൊടുത്തുവോ
രണ്ടു സ്നേഹങ്ങള്‍ക്കിടയിലെ
പൊരിഞ്ഞ മാംസക്കഷ്ണം
ദൈവമേ
നീയെന്നെയങ്ങു വിഴുങ്ങ്
നിനക്ക്
ഹാം ബര്‍ഗര്‍ ഇഷ്ടമല്ലേ
1 comment:
ബര്‍ഗര്‍ കഴിച്ചാല്‍ കൊളസ്റ്റ്രോള്‍ കൂടുമെന്നും അങ്ങനെ ‘അകാലമരണം‘ ഉണ്ടാവുമെന്നും നിങ്ങള്‍ തന്നെയല്ലേ പറഞ്ഞു ന്നടക്കുന്നത്. അത് കൊണ്ട് ഞാന്‍ ഇമ്മാതിരി ദൌര്‍ബല്യങ്ങള്‍ക്ക് അവധികൊടുക്കുന്നു.പൊരിച്ചെടുത്ത സ്വപ്നങ്ങള്‍ക്ക് പകരം പച്ച ജീവിതം കടിച്ച് വിശപ്പടക്കുന്നു.
:)
(ഹ ഹ ഹ) ഇനിയുംതുടരുക
Post a Comment