ആള്‍ താമസമില്ലാത്ത
വീടിന്റെ ഗന്ധമാണ്
നിനക്കിപ്പോള്‍
മുലഞെട്ടുകള്‍
തുരുമ്പെടുത്ത് പൊടിയുന്നു
മുലക്കും കക്ഷത്തിനുമിടയിലെ
കോണില്‍ മാറാല
കൈകള്‍ കാലുകള്‍
ചിതലെടുത്തിരിക്കുന്നു
നരച്ചീറുകളുടെ ചിറകടി
ഹ്രിദയത്തില്‍
മൂളലില്‍ മൂങ്ങയുടെ കണ്ണുരുട്ടല്‍
ഇമകള്‍ അടക്കുമ്പോള്‍ തുറക്കുമ്പോള്‍
വിജാഗിരികളുടെ അലര്‍ച്ച
ഇരുട്ട് തിളങ്ങുന്ന
നിര്‍ജ്ജല ആഴം
നിന്റെ യോനി
മരിച്ചവന്റെ തണുപ്പില്‍
ഉമ്മ വെയ്ക്കാതിരിക്കൂ
പ്രണയത്തിന്റെ
ദുര്‍മരണം
നടന്ന വീട്
നിന്റ്റെ ശരീരം
ചോരവട്ടം : ഭൂതകാലാനുഭവങ്ങളുടെ സമകാലികത്വം
4 weeks ago

No comments:
Post a Comment