മാസേജ് പാര്‍ലറിലെ പെണ്‍കുട്ടി
നെഞ്ചിലെ സ്സിപ്പ്
വലിച്ചൂരി
വദനം ഗുദം അങ്ങനെ
ഏതെടുത്താലും വിലയൊന്നെന്ന
ചൈനീസ് മാര്‍ക്കറ്റ്
അവളുടെ ഉടല്‍
ഗണിതത്തേക്കാള്‍
ഗഹനമായ ഭാഷയില്ല
മുറിഞ്ഞ് മുറിഞ്ഞ് പറഞ്ഞ്
ആംഗ്യത്തില്‍ പൂരിപ്പിച്ച്
അതിനപ്പുറം
വില്‍ക്കുന്നവനും
വാങ്ങുന്നവനും
തമ്മില്‍ എന്ത്?
പൊടുന്നനെ
അവളുടെ ഉടല്‍
കുത്തകകള്‍ കൈയ്യടക്കിയ
ഗ്രാമംപോല്‍ പ്രകാശിതമായി
വിരലുകള്‍
ചോപ്സ്റ്റിക്കുകള്‍
എന്റെ ശരീരത്തെ
അവളുടെ അന്നമാക്കി
ചീനമുള്ളിന്റെ എരിവില്‍
കണ്ണുനീറി
ലിപികള്‍ പച്ചകുത്തിയ ദേഹം
പതാകപോലെ മൂടുമ്പോള്‍
അമ്മയുടെ ഗര്‍ഭപാത്രം
നീക്കം ചെയ്തുവെന്ന SMS
വിനീതവിധേയയായി
കോണ്ടമണിയിക്കുമ്പോള്‍ തോന്നി
ഇതും ഒരു ഗര്‍ഭപാത്രമല്ലേ
എളുപ്പം ഉപേക്ഷിക്കാവുന്നത്.
ചോരവട്ടം : ഭൂതകാലാനുഭവങ്ങളുടെ സമകാലികത്വം
4 weeks ago

No comments:
Post a Comment