സോണാപൂരില്‍നിന്നും തിരിക്കും
പതിമൂന്നാംനമ്പര്‍ ബസ്സില്‍
നീ മൂക്കുപൊത്തി നീങ്ങിയിരുന്നു
ചെവിയടക്കാന്‍
ഹെഡ്ഫോണുണ്ടായിരുന്നു
മൂക്കടക്കാനോ
നിന്റെ ഓഫീസില്‍
ഞാന്‍ പോയ വഴിയിലെല്ലാം
നീ എയര്‍ ഫ്രെഷ്നര്‍ ചീറ്റി
വെള്ളമില്ലാത്തതിനാല്‍
കുളിച്ചിട്ടില്ലായിരുന്നു
കരന്ണ്ടില്ലാത്തതിനാല്‍ വയറ്റില്‍
അളിഞ്ഞ സാമ്പാറായിരുന്നു
ഖരം മസാലയും കുബ്ബൂസും
മലമായിക്കൊണ്ടിരിക്കുന്ന
ശരീരത്തിന്റെ സാന്നിധ്യത്തിനും
അസാന്നിധ്യത്തിനുമേല്‍
അവള്‍
എയര്‍ ഫ്രെഷ്നര്‍ ചീറ്റിക്കൊണ്ടിരുന്നു
പണികഴിഞ്ഞ
കെട്ടിടത്തിനു ചുറ്റുമുള്ള മാലിന്യം
കൊണ്ടു പോകുന്ന വണ്ടിയില്‍
പണിയുന്നവരേയും
കയറ്റികൊണ്ടു പോയി
എല്ലാ അംബരചുംബികളും
വിയര്‍ത്തു നാറാന്‍ തുടങ്ങി
എത്ര സുഗന്ധം ചീറ്റിയിട്ടും
നഗരം വിയര്‍ത്തു കിടന്നു
കണ്ണീരില്‍ ഒട്ടാന്‍ തുടങ്ങി.
ചോരവട്ടം : ഭൂതകാലാനുഭവങ്ങളുടെ സമകാലികത്വം
4 weeks ago

No comments:
Post a Comment