മരിച്ചു കഴിഞ്ഞാല്‍
നാമെങ്ങോട്ടു പോകും
മുകളിലേക്കു പോകുമോ
അതോ ഭൂമിയുടെ
വേരിലേക്കു ആഴുമോ
പ്രേതങ്ങളായി
കുട്ടികളുടെ സ്വപ്നത്തില്‍ ഉലാത്തുമോ
വയസ്സരുടെ നിദ്രാവിഹീന തല്‍പ്പത്തില്‍
ചമ്രം പടിഞ്ഞിരുന്ന്
അവിടുത്തെ കധകള്‍ പറയുമോ
ഇരുമ്പാണിയില്‍ തളച്ചിടുമോ
മച്ചിന്‍ പുറത്ത്
അമാവാസിയില്‍
വെറുതേ ശബ്ദമുണ്ടാക്കുമോ
അതോ പ്രിയപ്പെട്ടവര്‍ക്കരികില്‍
അരൂപിയായ് വിതുമ്പുമോ
ഈച്ചയോ കൊതുകോ
മൂട്ടയോ പാമ്പോ ആയി
ദ്രോഹിച്ചവരെ
ഉറക്കം കെടുത്തുമോ
അമ്മയുടെ കുഴിമാടത്തില്‍
താനേ വളര്‍ന്ന
പേരറിയാച്ചെടി പൂവിട്ടു
ഒരു നാള്‍
പൂവിനെ ഉമ്മവെച്ചു
മരിച്ചിരിക്കുന്ന പൂമ്പാറ്റ
സ്ഫടിക്ച്ചിറകുള്ള
ആ ശലഭം
ആരായിരിക്കും
ചോരവട്ടം : ഭൂതകാലാനുഭവങ്ങളുടെ സമകാലികത്വം
4 weeks ago

No comments:
Post a Comment