എന്റെ അടിവയറ്റില്‍
വായ കൊണ്ട്
ശിവലിംഗം തീര്‍ക്കുകയായിരുന്നു
സപര്‍ശത്തിനു മുന്‍പ്
അവിടം കുഴഞ്ഞ മണ്ണായിരുന്നു
സഹസ്ര ജ്രുംഭിത വിരലുകളണ്
നിന്റെ നാവ്
പെട്ടെന്നു കത്തി തീരാത്ത
നാളമാകട്ടെയെന്നു
എന്റെ മുരള്‍ച്ച
സകല പെണ്ണോര്‍മ്മകളെയും
ഗുഹയില്‍ കയറ്റിയ
നീ ആരാണ്
നിനക്കു ഞാന്‍
ആണോ പെണ്ണോ
‘ഒന്നുമ്മവെക്കട്ടെ
ഒറ്റ തവണ’
തട്ടി മാറ്റിയ മുഖത്തില്‍
വേദനിക്കുന്ന മനുഷ്യനെക്കണ്ടു
എന്നെ നീ പെണ്ണാക്കിയോ
നീയെനിക്കു പെണ്ണോ
എന്റെ ഉടല്‍
ആണും പെണ്ണുമായി പിരിഞ്ഞ്
പിന്നീടൊന്നായി
ചോരവട്ടം : ഭൂതകാലാനുഭവങ്ങളുടെ സമകാലികത്വം
4 weeks ago

1 comment:
എടാ ഭീകരാ.........
!
:)
Post a Comment