Saturday, February 21, 2009

ജി പി എസ്



പ്രിയമുള്ളവളേ
ഞാനിവിടെയാണ്
ഇവിടെ..
ഈ വലിയ ഷോപ്പിങ്ങ് മാളിനുള്ളില്‍
ഈ ചെറിയ ബെഞ്ചില്‍

കൃത്യമായി പറഞ്ഞാല്‍
ALDO ക്കു പുറകിലായി
MANGO ക്കു വലതു വശത്തായി
GIORDANO ക്കു തൊട്ടുമുന്നിലായി
Pepe Jeans ന്റെ ഇടതു വശത്തായി
ഞാനുണ്ട്


പ്രിയമുള്ളവളേ
ഞാനെവിടെയാകും
കാലങ്ങള്‍ കഴിഞ്ഞു
എന്നെ തിരയുമ്പോള്‍

COCO COLA ഉള്‍ക്കടലില്‍
PEPSI മഹാസമുദ്രങ്ങളില്‍
NIKE പീ0ഭൂമിയില്‍
MARLBORO മഴക്കാട്ടില്‍
SHELL മരുഭൂമിയില്‍
NESTLE സമതലത്തില്‍
BASKIN ROBINSON ധ്രുവപ്രദേശങ്ങളില്‍
GLAXO പര്‍വ്വതനിരകളില്‍
AQUA FINA നദികളില്‍
PHILIPS ചന്ദ്രനില്‍‍
MACDONALD ഉപഭൂഖണ്ഡത്തില്‍
BOSCH സൂര്യനു താഴെ..

ആ ലോഗോളത്തിനുള്ളില്‍
നിനക്കുണ്ടെന്നു തോന്നിപ്പിക്കുകയും
എനിക്കു ഞാന്‍ ഇല്ലെന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന
രണ്ട് രേഖകള്‍ കൂട്ടിമുട്ടുന്ന
ഒരു ബിന്ദുവില്‍
എവിടെയോ ഞാന്‍
എവിടെയോ ഇല്ല ഞാന്‍

2 comments:

വിനയന്‍ said...

പ്രിയമുള്ളവളേ...

മസാഫി കുന്നുകളില്‍. ഞാന്‍ ഏകനായിരിക്കുമ്പോള്‍.നിന്നെ കുറിച്ചൊര്‍ത്ത് വ്യഥാ ഡു കമ്പനി വെറുതെ തരുന്ന കാലപനിക എസ്.എം.എസുകള്‍ അയച്ചു കൊണ്ടിരിക്കാം.

:)

Anonymous said...

ഞാന്‍ ആദ്യമായി പാപ്പാനായത്
മുത്തച്ചന്ടെയ് മുതുകതിരുന്നാണ്.
പിന്നേ 'ആ' യുടെ ആനപ്പുറത്ത്...
* * *
അക്ഷരതിണ്ടേ ആനപ്പുറത്ത
സവാരി ചെയ്യാന്‍ ഇവിടെയും
മൈതാനങ്ങളുണ്ട് എന്നറിയുന്നതില്‍
സന്തോഷം.
-
sunil govardhan
sharjah