Tuesday, February 10, 2009

ഞാന്‍ പുരുഷന്‍



നാപ്കിന്‍ മാറ്റുമ്പോള്‍
‍ചന്തി കഴുകി കൊടുക്കുമ്പോള്‍
‍എണ്ണ തേപ്പിക്കുമ്പോള്‍
കുളിപ്പിക്കുമ്പോള്‍
ക്രീം പുരട്ടുമ്പോള്‍
‍ഉടുപ്പണിയിക്കുമ്പോള്‍
വാതില്‍ ചാരി
ഒരുമിച്ചു കളിക്കുമ്പോള്‍
‍കെട്ടിപ്പിടിച്ചുറങ്ങുമ്പോള്‍

ആരോ
എന്തോ
പിന്‍തുടരുന്നതു പോലെ
സ്വകാര്യതകള്‍ മുറിയുമ്പോള്‍
‍മനസ്സറിയും പോലെ
ഒളിപ്പിച്ചുവെച്ച ക്യാമറ
ഒപ്പിയെടുക്കും പോലെ
*180 ഡിഗ്രിയുടെ കണ്‍വെട്ടത്തില്‍ പെടാതെ
പുറകില്‍ അദൃശ്യമായി നില്ക്കും പോലെ
എനിക്കറിയാനാകുന്നു ചൂടുള്ള സാന്നിദ്ധ്യം

അതു മറ്റൊന്നുമായിരുന്നില്ല
ഭയത്തിന്റെ
ആശങ്കയുടെ
ആകുലതയുടെ
അവിശ്വാസത്തിന്റെ
രണ്ടു കണ്ണുകളായിരുന്നു
എന്റെ മകളുടെ
അമ്മയുടെ കണ്ണുകള്‍


* കിംകി ഡുക്കിന്റെ ത്രീ അയേണ്‍ എന്ന സിനിമ ഓര്‍മ്മിക്കുന്നു




8 comments:

പാര്‍ത്ഥന്‍ said...

ശ്വാസം, വിശ്വാസം, അവിശ്വാസം.
ഒന്നും മാറ്റിനിർത്താനാവില്ല.
വിശ്വാസത്തിന്റെ രണ്ടു കണ്ണുകൾ?
എവിടെ??

ശ്രീഇടമൺ said...

വളരെ നല്ല കവിത...
ആശംസകള്‍...*

Deliberately Thoughtless said...

Appo ee muscles okke.. veruthe pedippikkan vendi mathram, alle? aaru pedikkan!!!!!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

daivame............

K G Suraj said...

പ്രിയ അനൂപ്‌

യാദൃശ്ചികമായാണ്‌ ഇവിടെയെത്തിയത്‌..
വരികളിൽ നിന്നും വരികളിലേക്ക്‌ വായന പുരോഗമിക്കുമ്പോൾ..
ഉയർന്നത്‌.. നെഞ്ചിടിപ്പും .. വല്ലാത്തൊരസ്വസ്തത്തയും...

ഇളക്കി മറിച്ചിരിക്കുന്നു...

Nachiketh said...

അനൂപ്

ഓര്‍മ്മിപ്പിച്ചത് ഏറെയുണ്ട്...

വല്ലാത്തൊരു അനുഭവമായിരുന്നു.

സ്നേഹപൂര്‍വ്വം

Nachiketh said...

അനൂപ്

ഓര്‍മ്മിപ്പിച്ചത് ഏറെയുണ്ട്...

വല്ലാത്തൊരു അനുഭവമായിരുന്നു.

സ്നേഹപൂര്‍വ്വം

രുദ്ര said...

ഇന്നലെ പറഞ്ഞു തീര്‍ന്നി്രുന്നില്ല. മോനുണ്ടായ സന്തോഷത്തില്‍അമ്മുവിനെ വിളിച്ചപ്പോള്‍ മോളായിരുന്നെ I wud've divorced.. എന്നു പറഞ്ഞ അവളേക്കാള്‍ അന്ന് എന്തോ എന്നെ വേദനിപ്പിച്ചത് എന്റെ പ്രിയപ്പെട്ട കൂട്ടുക്കാരന്റെ സങ്കടം. കവിതയെങ്കിലും പിന്നെയുമൊരു ദിവസത്തെ ഉറക്കം കളഞ്ഞു.