Sunday, February 1, 2009

സെക്കണ്ട് ഹാന്റ്




ഇതാണ് ഷോറൂം

പോര്‍ഷെ കയീനൊരു വെട്ടു സ്രാവാണ്

നിസ്സാന്‍ മുറാനോ നീ‍ര്‍നായ

ജി എം സി ബ്ലേസര്‍ സടകുടഞ്ഞ സിംഹം
ജീപ്പ് റാങ്ഗ്ലര്‍ കഴുതപ്പുലി
കലമാനാണു റേഞ്ച് റോവര്‍
കഴുത ടൊയോട്ട കൊറോള
മുയലിനെപ്പോല്‍ ഡൈഹാട്സു സിറിയോണ്‍
കടലാമയാണു ഫോക്സ് വാഗണ്‍ ബീറ്റില്‍
എലിയെപ്പോല്‍ ഹോണ്ട ജാസ്
മലവണ്ടു റാവ് 4
ചിറകുവിടര്‍ത്തിയ കഴുകന്‍ ലംബോര്‍ഗിനി
ചീറ്റയെപ്പോല്‍ ജാഗ്വാര്‍

തടവിലായ അമേരിക്കന്‍ ഭടന്‍ ഹമ്മര്‍ എച്ച് 3
മരുക്കൊള്ളക്കരനെപ്പോല്‍ ലാണ്ട് ക്രൂയിസര്
‍ബദുവിനെപ്പോല്‍ നിസ്സാന്‍ പട്രോള്
‍ജെല്‍ പുരട്ടി ടൈ കുടുക്കിയ എക്സിക്യുട്ടീവ് ബി എം ഡ്ബ്ലിയു X5
പാതിമുടികൊഴിഞ്ഞ ആഡ്യന്‍ മെര്‍സിഡസ് ML3

പുറകിലാണു
സ്ക്രാപ്പ് യാര്‍ഡ്
വന്നു കാണൂ

അച്ഛന്റെ കാഴ്ച്ചയുള്ള ഒറ്റക്കണ്ണ്
അമ്മയുടെ കേടുവരാത്ത പല്ല്
കാറപകടത്തില്‍ മരിച്ച കൂട്ടുക്കാരന്റെ
തകരാത്ത ഹൃദയം
കെട്ടിടത്തില്‍ നിന്നും ചാടിമരിച്ചകുട്ടികളുടെ
ഒടുക്കത്തെ ചിരി
തൂങ്ങിമരിച്ച തൊഴിലാളികളുടെ
തുളവീണ ശ്വാസകോശം
ബലാത്സംഘം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ
തുന്നിക്കെട്ടിയ യോനി
വിശപ്പുകൊണ്ടു പോക്കറ്റടിച്ചവ്ന്റെ മുറിച്ചെടുത്ത കൈ
കുടിയൊഴിക്കപ്പെട്ടവരുടെ
വണ്ടിക്കടിപ്പെട്ടു കലങ്ങിയ തലച്ചോര്‍
ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട പെണ്ണുങ്ങളുടെ
ചിന്നിയ ഗര്‍ഭപാത്രം
വീടുതടങ്കലില്‍ മരിച്ച ചിത്രകാരന്റെ
വളഞ്ഞ വിരലുകള്‍
‍മുദ്രവെക്കപ്പെട്ട തുറന്ന വായ്
ഇല്ലാതായ്ക്കൊണ്ടിരിക്കുന്ന ജനതയുടെ
അവസാനമായി ചുരുട്ടിയ മുഷ്ടികള്‍
അനന്തമായ അശാന്ത യാത്രകളുടെ
കാല്‍പ്പാദങ്ങള്‍

എന്താണന്വേഷിക്കുന്നതു സര്‍
ഇനിയും കിട്ടിയില്ലേ
തീര്‍ന്നിട്ടില്ല സര്‍
വന്നാട്ടെ






7 comments:

Shamsudhin Moosa said...

ആരോ കാണുന്ന ഒരു തുടര്‍ സ്വപ്നമാണ് നീ, എനിക്കുറപ്പുണ്ട്..!നീ പറയുന്ന രൂപങ്ങളൊന്നും എനിയ്ക്ക് വരയ്ക്കാന്‍ പറ്റില്ല, കവിതയിലേ അതു വരയൂ..!നല്ല തെളിച്ചമുള്ള വര...!!

അനൂപ് ചന്ദ്രന്‍ said...

നന്ദി ഷംസുക്കാ...

അനൂപ് ചന്ദ്രന്‍ said...

ഷംസുക്കയുടെ മകള്‍ എന്ന ചിത്രം ...
കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ ഒരു കവിതയെ ഓര്‍മ്മപ്പെടുത്തി

ചില ആക്സ്മിതകള്‍
അതിന്റെ സുഖം

ആ കവിത ചേര്‍ക്കുമ്പോള്‍ ആ ചിത്രം ഞാന്‍ എടുക്കുന്നതായിരിക്കും

Joy Mathew said...

രക്തം‌ മണക്കുന്ന വരികള്‍
ഗുഹന്‍ എന്ന പെരില്‍ കവിതകളെഴുതിയിരുന്ന വേലായുധന്‍ എന്നൊരു സുഹ്ര്ത്തുണടായിരുന്നു.
വര്‍‌ഷങള്‍ക്ക് മുന്‍പ് അവന്‍ തീവണടിക്ക് മുന്നില്‍ ചാടി കവിതയൊടും‌ ജീവിതത്തോടും വിട പറഞ്ഞു.
വര്‍ക്ക് ഷാപ്പ് ജോലിക്കാരനായിരുന്ന അവന്‍ താന്‍ ഏര്‍പ്പെട്ടിരുന്ന ജോലിയുമായി ബന്ധപ്പെട്ട ഇമേജുകളിലൂടെ സം‌വദിക്കാന്‍ ശ്രമിച്ചിരുന്നു.
അനൂപിന്രെ കവിതയിലും ഇങിനെ ജീവിതം നല്‍കുന്ന രൂപകങള്‍ അനുഭവിച്ചറിഞ്ഞപ്പോള്‍ പ്രാണന്‍ വെടിഞ്ഞ ചങാതിയെക്കുറിച്ചുള്ള ഓര്‍മ്മകളുടെ പാളങളിലെത്തി,നന്ദി.

Anonymous said...

....
ഇതിലേതൊക്കെ വരി കാണാതെ പഠിയ്ക്കണം?

പൊടിക്കാറ്റില്‍,നട്ടുച്ചയ്ക്ക് ഹൈവേയിലൂടെ ഒറ്റയ്ക്ക് കാറോടിച്ചു പോകുമ്പോള്‍,
ജീന്‍സിനുള്ളിലിരുന്നു,
ജിപ്സിയ്ക്കുള്ളിലിരുന്നു,
പെട്ടൊന്നൊരാള്‍ ജ്ഞാനിയായിത്തീര്‍ന്ന പോലെ.

കള്ളുകുടിച്ച് കവിതയെഴുതിയാല്‍ ഇങ്ങിനെയിരിയ്ക്കും.
അനുഭവിച്ചോ..

അനൂപ് ചന്ദ്രന്‍ said...

ജോയേട്ടന്‍
ഗുഹന്റെ കവിത സമാഹരം കുറെ തിരഞ്ഞിട്ടുണ്ട്
ഇതുവരെ കിട്ടിയിട്ടില്ല
ആ പാവം കവിയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചതില്‍
എനിക്കു സന്തോഷം തോന്നുന്നു

ഹസ്സാ‍ാ‍ാ‍ാ
കള്ളുകുടി തല്‍ക്കാലം നിര്‍ത്തിയിരിക്കയാണു
ഇപ്പോള്‍ പച്ച
ആര്‍ക്കും എപ്പോഴും മുറിച്ചു കടക്കാം

പാര്‍ത്ഥന്‍ said...

അപ്പോ, ചുള്ളിക്കാട്, കടമ്മനിട്ട ഗ്രൂപ്പിൽ പെടാത്തവരും ഉണ്ടോ?
സ്ക്രാപ്പ് യാർഡിന് ഇങ്ങനെയും ചില സാധ്യതകൾ ഉണ്ടെന്നു മനസ്സിലായി.