സാന്ധ്യ പ്രകാശത്തില്‍
ദൂരെ നിന്നു നോക്കിയാല്‍
ഹെവി എക്ക്യുപ്പ്മെന്റുകള്‍
അയവെട്ടി വിശ്രമിക്കുന്ന മൈതാനം
ദിനോസറുകളുടെ
തൊഴുത്തു പോലെ തോന്നും
നീണ്ട കഴുത്തുള്ള
ടവര്‍ ക്രെയിനുകള്‍
പല്ലു നിവര്‍ത്തി
വായ് തുറന്നിരിക്കുന്ന
ആര്‍ത്തിപ്പിടിച്ച ബുള്‍ഡോസറുകള്‍
കൈയ്യും തലയുമൊന്നായ കോരികള്‍
അവശിഷ്ടങ്ങള്‍ക്കുമേല്‍
യഥേഷ്ടം മേഞ്ഞു നടക്കുന്ന
വലിയ പൂച്ചകള്‍
എന്നായിരിക്കാം
ഇവ തുടലുകള്‍ പൊട്ടിക്കുക
കണ്ടതും കാണാത്തതും തകര്‍ക്കുക
കെട്ടിപൊക്കിയ ഉയര്‍ച്ചകളെല്ലാം
ഇടിച്ചുകളയുന്നതു എന്നായിരിക്കാം
എല്ലാം നിലം പരിശാകുമ്പോള്‍
ദിനോസറുകളേ
നിങ്ങള്‍
നിങ്ങളുടെ
ലോകം
തിരിച്ചു പിടിക്കും
സിനിമയും വിലക്കുകളും
4 days ago
No comments:
Post a Comment