സാന്ധ്യ പ്രകാശത്തില്
ദൂരെ നിന്നു നോക്കിയാല്
ഹെവി എക്ക്യുപ്പ്മെന്റുകള്
അയവെട്ടി വിശ്രമിക്കുന്ന മൈതാനം
ദിനോസറുകളുടെ
തൊഴുത്തു പോലെ തോന്നും
നീണ്ട കഴുത്തുള്ള
ടവര് ക്രെയിനുകള്
പല്ലു നിവര്ത്തി
വായ് തുറന്നിരിക്കുന്ന
ആര്ത്തിപ്പിടിച്ച ബുള്ഡോസറുകള്
കൈയ്യും തലയുമൊന്നായ കോരികള്
അവശിഷ്ടങ്ങള്ക്കുമേല്
യഥേഷ്ടം മേഞ്ഞു നടക്കുന്ന
വലിയ പൂച്ചകള്
എന്നായിരിക്കാം
ഇവ തുടലുകള് പൊട്ടിക്കുക
കണ്ടതും കാണാത്തതും തകര്ക്കുക
കെട്ടിപൊക്കിയ ഉയര്ച്ചകളെല്ലാം
ഇടിച്ചുകളയുന്നതു എന്നായിരിക്കാം
എല്ലാം നിലം പരിശാകുമ്പോള്
ദിനോസറുകളേ
നിങ്ങള്
നിങ്ങളുടെ
ലോകം
തിരിച്ചു പിടിക്കും
Thursday, September 18, 2008
Monday, September 15, 2008
പെണ് വശം
കുപ്പിവളകള്
അറിയാതെ പൊട്ടിച്ചതിനു
രണ്ടു മിട്ടായി
അധികം തിന്നതിന്
മീന് വറുത്തതിന്റെ
നടുക്കഷ്ണം
കൊടുക്കാത്തതിനു
ഭദ്രകാളി ചമഞ്ഞ്
ചൂലെടുത്ത്
വീടിനു ചുറ്റും ഓടിച്ചിട്ടുണ്ട്
നോട്ടു പുസ്തകം
കുത്തിവര കൊണ്ടു നിറച്ചിട്ടുണ്ട്
ഷര്ട്ടിന്റെ കീശകള്
വലിച്ചു കീറിയിട്ടുണ്ട്
ഇപ്പോള്
അയാള് എത്ര ശകാരിച്ചാലും
എത്ര തല്ലിയാലും
അവളെ തന്നെ കത്തിച്ചാലും
ഒന്നും മിണ്ടാതെ
മിഴി താഴ്ത്തി നില്ക്കുന്നതു
വളര്ന്നതു കൊണ്ടു മാത്രമോ
അറിയാതെ പൊട്ടിച്ചതിനു
രണ്ടു മിട്ടായി
അധികം തിന്നതിന്
മീന് വറുത്തതിന്റെ
നടുക്കഷ്ണം
കൊടുക്കാത്തതിനു
ഭദ്രകാളി ചമഞ്ഞ്
ചൂലെടുത്ത്
വീടിനു ചുറ്റും ഓടിച്ചിട്ടുണ്ട്
നോട്ടു പുസ്തകം
കുത്തിവര കൊണ്ടു നിറച്ചിട്ടുണ്ട്
ഷര്ട്ടിന്റെ കീശകള്
വലിച്ചു കീറിയിട്ടുണ്ട്
ഇപ്പോള്
അയാള് എത്ര ശകാരിച്ചാലും
എത്ര തല്ലിയാലും
അവളെ തന്നെ കത്തിച്ചാലും
ഒന്നും മിണ്ടാതെ
മിഴി താഴ്ത്തി നില്ക്കുന്നതു
വളര്ന്നതു കൊണ്ടു മാത്രമോ
സന്ധ്യ
രണ്ടു പേരും
ഒരേ സമയത്ത് രോഗികളായി
ഇഴഞ്ഞും ഇരുന്നും
തളര്ന്നും യൌവ്വനത്തിലെ വാര്ദ്ധക്യത്തിന്റെ
ചെറിയ ദൂരങ്ങള്
താണ്ടുമ്പോള് ഓര്ത്തു
അങ്ങകലെ
ഇത്ര വലിയ ദൂരങ്ങള്
എങ്ങിനെയാണ് അവര്
ഇഴഞ്ഞു തീര്ക്കുന്നതെന്ന്
പൊടുന്നനെ ഞങ്ങള്
ഞങ്ങളുടെ
അച്ഛനും അമ്മയുമായി
ഒരേ സമയത്ത് രോഗികളായി
ഇഴഞ്ഞും ഇരുന്നും
തളര്ന്നും യൌവ്വനത്തിലെ വാര്ദ്ധക്യത്തിന്റെ
ചെറിയ ദൂരങ്ങള്
താണ്ടുമ്പോള് ഓര്ത്തു
അങ്ങകലെ
ഇത്ര വലിയ ദൂരങ്ങള്
എങ്ങിനെയാണ് അവര്
ഇഴഞ്ഞു തീര്ക്കുന്നതെന്ന്
പൊടുന്നനെ ഞങ്ങള്
ഞങ്ങളുടെ
അച്ഛനും അമ്മയുമായി
Sunday, September 14, 2008
ഉള് കടല്
കണ്ണീരില് ഉപ്പുണ്ട്
ഓരോ കരച്ചിലും
ഉള്ളിലെ കടലിനെ
തുറന്നു വിടലാണ്
കരയാത്തവന്റെ ഉള്ളിലാണു
തിളച്ചു മറിയുന്ന
ഏറ്റവും വലിയ കടല്
ഓരോ കരച്ചിലും
ഉള്ളിലെ കടലിനെ
തുറന്നു വിടലാണ്
കരയാത്തവന്റെ ഉള്ളിലാണു
തിളച്ചു മറിയുന്ന
ഏറ്റവും വലിയ കടല്
സീബ്ര വര

BMW X5
LAND CRUISER
MERCEDES S CLASS
NISSAN PATROL
നിര്ത്താതെ കടന്നു പോയി
പിക്ക് അപ്പുകളും
ടാക്സികളും നിര്ത്തി
കടന്നു പോകാന്
അനുമതി നല്കി
അവര്ക്കറിയാം
ജീവിതം മുറിച്ചു കടക്കുക
അത്ര എളുപ്പമല്ലെന്നു
മുറിച്ചു കടക്കേണ്ടവര്ക്ക്
ഓടിച്ചു പോകേണ്ടവന്റെ ഔദാര്യം
ആവശ്യമാണെന്നു
വരകള് വെറും വരകളാണു
വേഗതക്കടിപ്പെട്ടു ചതഞ്ഞ സീബ്രകള്.
Subscribe to:
Posts (Atom)