Wednesday, December 29, 2010

ബാലന്‍സ്

 *റോളാചത്വരത്തിനു മതിലായവര്‍
നിരന്നു നില്‍പ്പുണ്ടായിരിക്കും
ബംഗാളികള്‍ മലയാളികള്‍
മൊബൈല്‍ ഫോണ്‍ നീട്ടി
പിമ്പുകളെപ്പോലെ മന്ത്രിക്കും
ബാലന്‍സ് ബാലന്‍സെന്ന്
ചോദ്യവും ഉത്തരവുമൊരുമിച്ച ആ വാക്ക്
ജീവിതത്തിലേക്ക് കൂട്ടിക്കൊടുക്കും
എപ്പോഴും അതില്‍ തട്ടി വീഴും 
 
ജീവിതത്തിന്റെ ഒറ്റക്കമ്പിയില്‍ ബാലന്‍സുതെറ്റാതെ
ഇപ്പോഴുമുണ്ടെന്നോ
ശിഷ്ട ജീവിതം
ഇത്രമാത്രമേയുള്ളൂ  എന്നോ
വരവിനും പോക്കിനുമിടയില്‍
അവശേഷിച്ചതല്ല  ജീവിതമെന്നോ
ഓര്‍മ്മിപ്പിക്കുന്നതു കൊണ്ടായിരിക്കും
ഇടക്കിടെ ആ വാക്കിനാല്‍
ബാലന്‍സു തെറ്റിപ്പോകുന്നത്
 
* ഷാര്‍ജയിലെ Rolla square നു ചുറ്റും മൊബൈല്‍ ഫോണിലേക്ക് ക്രെഡിറ്റ് പകരുന്നവര്‍

3 comments:

ശ്രീനാഥന്‍ said...

നന്നായി അനൂപേ! ജീവിതം ഇടയ്ക്കൊന്ന് റ്റോപ് അപ് ചെയ്യൂ, കാലഹരണപ്പെട്ടവ റീചാർജ്ജു ചെയ്യൂ, നമുക്കുമുണ്ടല്ലോ ഒരവകാശം ഈ ഭൂമിയിലെ ജീവിതത്തിന്‌

Unknown said...

കണ്ടിട്ടുണ്ട്.... റോള യിലെ ആ ജീവിതങ്ങൾ... കവിത നന്നായിട്ടുണ്ട് 🙏

Unknown said...

കണ്ടിട്ടുണ്ട് റോള യിലെ ആ ജീവിതങ്ങൾ. കവിത നന്നായിട്ടുണ്ട് 🙏