*റോളാചത്വരത്തിനു മതിലായവര്
നിരന്നു നില്പ്പുണ്ടായിരിക്കും
ബംഗാളികള്‍ മലയാളികള്‍
മൊബൈല്‍ ഫോണ്‍ നീട്ടി
പിമ്പുകളെപ്പോലെ മന്ത്രിക്കും
ബാലന്‍സ് ബാലന്‍സെന്ന്
ചോദ്യവും ഉത്തരവുമൊരുമിച്ച ആ വാക്ക്
ജീവിതത്തിലേക്ക് കൂട്ടിക്കൊടുക്കും
എപ്പോഴും അതില്‍ തട്ടി വീഴും
ജീവിതത്തിലേക്ക് കൂട്ടിക്കൊടുക്കും
എപ്പോഴും അതില്‍ തട്ടി വീഴും
ജീവിതത്തിന്റെ ഒറ്റക്കമ്പിയില്‍ ബാലന്‍സുതെറ്റാതെ
ഇപ്പോഴുമുണ്ടെന്നോ
ഇപ്പോഴുമുണ്ടെന്നോ
ശിഷ്ട ജീവിതം
ഇത്രമാത്രമേയുള്ളൂ എന്നോ
വരവിനും പോക്കിനുമിടയില്
അവശേഷിച്ചതല്ല ജീവിതമെന്നോ
ഓര്‍മ്മിപ്പിക്കുന്നതു കൊണ്ടായിരിക്കും
വരവിനും പോക്കിനുമിടയില്
അവശേഷിച്ചതല്ല ജീവിതമെന്നോ
ഓര്‍മ്മിപ്പിക്കുന്നതു കൊണ്ടായിരിക്കും
ഇടക്കിടെ ആ വാക്കിനാല്‍
ബാലന്‍സു തെറ്റിപ്പോകുന്നത്
* ഷാര്‍ജയിലെ Rolla square നു ചുറ്റും മൊബൈല്‍ ഫോണിലേക്ക് ക്രെഡിറ്റ് പകരുന്നവര്‍
3 comments:
നന്നായി അനൂപേ! ജീവിതം ഇടയ്ക്കൊന്ന് റ്റോപ് അപ് ചെയ്യൂ, കാലഹരണപ്പെട്ടവ റീചാർജ്ജു ചെയ്യൂ, നമുക്കുമുണ്ടല്ലോ ഒരവകാശം ഈ ഭൂമിയിലെ ജീവിതത്തിന്
കണ്ടിട്ടുണ്ട്.... റോള യിലെ ആ ജീവിതങ്ങൾ... കവിത നന്നായിട്ടുണ്ട് 🙏
കണ്ടിട്ടുണ്ട് റോള യിലെ ആ ജീവിതങ്ങൾ. കവിത നന്നായിട്ടുണ്ട് 🙏
Post a Comment