Thursday, July 28, 2011

ഓക്സിജന്‍ സിലിണ്ടര്‍

ആരായിരുന്നാദ്യം ചാടിയത്
നീയോ ഞാനോ
ആരാണാദ്യം പുറംകണ്ടത്
നീയോ ഞാനോ
 
ഞാന്‍ തന്നെയായിരിക്കണം
ഒതുക്കുകള്‍
എനിക്കുമാത്രമറിയുന്നത്
 
ഓരോ പടവുകളും പടുത്തത്
ഓരോ അന്ധമായ കൂപ്പുകുത്തലിലെ
നിലയില്ലാ തണുപ്പിന്റെ
നിലവിളികളാള്‍
നിലയില്ലാ വിളികളാല്‍
ഓരോ തകര്‍ച്ചയും
ഓരോ ഒതുക്കുകള്‍
 
അതിനാല്‍
ഏതാഴത്തിലേക്കുമെനിക്കെത്താനാകും
ഏതു പാതാളത്തില്‍ നിന്നും കരപിടിക്കാനും
ഏതു  പ്രണയത്തിലും
എനിക്കൊരു
കയറേണിയുണ്ട്
പാതാളക്കരണ്ടിയുണ്ട്
ഓക്സിജന്‍ സിലിണ്ടറുണ്ട്
 
പ്രണയത്താല്‍ ഞാനിനി ശ്വാസം മുട്ടില്ല
എന്റെ വിലാപങ്ങള്‍
പുറംകേള്‍ക്കാതെ വെറുതെ
പ്രതിധ്വനിക്കില്ല
എനിക്കിപ്പോള്‍ നിന്നെയോര്‍ത്തുമാത്രം
ശ്വാ‍സം കിട്ടുന്നു.

5 comments:

Anonymous said...

nannaayirikkunnu

Sujeesh n m said...

:)

Anonymous said...

ധാരാളം എഴുതൂ..ആശംസകൾ.. സുധാ ബാലചന്ദ്രൻ

Sapna Anu B.George said...

ഏതു പ്രണയത്തിലും
എനിക്കൊരു
കയറേണിയുണ്ട്
പാതാളക്കരണ്ടിയുണ്ട്
ഓക്സിജന്‍ സിലിണ്ടറുണ്ട്.......ഇതു തകർത്തു,ഇത്ര മാത്രം പ്രണയത്തെപ്പറ്റി ആലോചിച്ചിട്ടില്ല.നന്നായിരിക്കുന്നു.

സിന്ധു മേനോന്‍ said...

GOOD ONE ANOOP