Tuesday, September 28, 2010

ഉള്‍ക്കഥ

ഉലകംതെണ്ടി തിരിച്ചെത്തിയപ്പോള്‍
ഉറ്റവരെല്ലാം കൊലചെയ്യപ്പെട്ട
വീടിന്നുമ്മറത്തൊറ്റക്കിരിക്കുന്നൊരാള്‍‍
 
പ്രാണന്‍ കൊടുത്ത പെണ്ണിന്‍
നഗ്നയുടലാദ്യമായ്
കൊച്ചു സ്ക്രീനില്‍
മറ്റൊരുത്തനുമായ് പിണയുന്നതു
കണ്ടിരിക്കുന്നൊരാള്‍
 
പിച്ചിചീന്തുന്നണ്ടപ്പുറമൊരു പെണ്‍കുട്ടിയെ
ഇപ്പുറം മറഞ്ഞിരിന്നെല്ലാം കണ്ടു സ്വയം ശപിച്ചു
ജീവനെക്കെട്ടിപ്പിടിച്ചു ശ്വാസമടക്കിയൊരാള്‍
 
അടച്ചിട്ട വീടിനുള്ളില്‍
കേള്‍ക്കുന്നുണ്ട് സീല്‍ക്കാരങ്ങള്‍
കെട്ടിയപെണ്ണുമായ്
കെട്ടുപിണയുന്നത് പ്രിയചങ്ങാതിയോ
മുറ്റത്തുകളിക്കും മകളെയെടുത്ത് നിശ്ശ്ബദം
പടിയിറങ്ങി ദൂരംതാണ്ടി
സന്ധ്യയെ കടലില്‍ മുക്കി
വിറങ്ങലിച്ചു  നില്‍ക്കുന്നൊരാള്‍
 
 
ഗതികെടുമ്പോഴൊക്കെയും
ജീവിതമിടിച്ചുതെറിപ്പിക്കുമ്പോഴൊക്കെയും
വാ‍ക്കുകള്‍ പിടിതരാതെയനാഥമാക്കുമ്പോഴൊക്കെയും
പണ്ടെഴുതിവെച്ചവയിലൂടെയലസമലയുമ്പോള്‍
പാഞ്ഞുപോകുന്നിങ്ങനെയുള്ളില്‍
അതിവേഗമെഡിറ്റിയ ചിത്രചലനം
ഇങ്ങനെയല്ലേ വാക്കടഞ്ഞവന്റെയുള്ളം

10 comments:

പകല്‍കിനാവന്‍ | daYdreaMer said...

നിശ്ശ്ബദം
പടിയിറങ്ങി ദൂരംതാണ്ടി
സന്ധ്യയെ കടലില്‍ മുക്കി
വിറങ്ങലിച്ചു നില്‍ക്കുന്നൊരാള്‍

Sureshkumar Punjhayil said...

Jeevitha Kadha...!

Manoharam, Ashamsakal...!!!

ശ്രീനാഥന്‍ said...

എത്ര ഇരുണ്ട ജീവിതച്ചിത്രം എന്നു ഞാൻ ആദ്യം കരുതി, പിന്നെ ഓർത്തു ഇത് വലിയൊരു ചലച്ചിത്രത്തിന്റെ ചില ഷോട്ടുകൾ മാത്രമാണല്ലോ, ഇതിലും ഭീകരമാണ് മുഴുനീളത്തിലതോർത്താൽ! നല്ല കവിത.

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ഉടഞ്ഞുപോയവൻ....

Anonymous said...

July 5 nekal nannayi.ore sankharshathinte randu mukhangal pole enkilum,khadanayum bhavavum ivide kooduthal poruthappedunu.bhasha pazhaya moorcha marannu?

പി എ അനിഷ്, എളനാട് said...

വാക്കടഞ്ഞവന്റെയുള്ളം

Nandu said...

very good usage of language in most of the poems..

saramgi said...

nalla kavitha

anoop said...

ഒറ്റ വാക്ക് പോലും മുഴച്ചു നില്‍ക്കുന്നില്ലീ കവിതയില്‍..
ശക്തം

Buddhanum Aattinkuttiyum said...

അനൂപ്‌,

നീ ഓര്‍ക്കുന്നോ നാം ആദ്യമായി കണ്ടുമുട്ടിയ ആ ദിനം ?

ദലയിലെ ഒരു കവിസമ്മേളനം.

ഇസ്തിരിവെച്ച കാവ്യശൈലിയുമായി

കേരളത്തില്‍നിന്നുമെത്തിയ ഒരാള്‍ മുഖ്യാതിഥി.

ഗിരിപ്രഭാഷണത്തിന് ശേഷം ചര്‍ച്ച.

ലഹരിയുടെ മറ(വി)യില്‍

കവിതാ ചര്‍ച്ചയുടെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ

കവി അയ്യപ്പന്‍ എവിടെ എന്ന് ഞാന്‍ ചോദിച്ചു.

ചുണ്ടുകോട്ടിയുള്ള ചിരിയായിരുന്നു കവിശ്രേഷ്ടന്ടെ ഉത്തരം.

പിന്നെ ചാട്ടുളിപോലെ ഒരു ചോദ്യം എന്‍ടെ നേര്‍ക്ക്‌-

"വയലാരിന്ടെയും (എന്ടെയും) കവിതാശകലങ്ങള്‍ ജനലക്ഷങ്ങള്‍

മനസിലിട്ട്‌ ഊന്ജാലാട്ടുമ്പോള്‍ നിങ്ങള്‍ പറഞ്ഞ

ഓ, സോറി, എന്താ പേര് പറഞ്ഞത്, യാ, എ.അയ്യപ്പന്‍-

അയാളുടെ ആരും മറക്കാത്ത ഒരു വരിയെങ്കിലും നിങ്ങള്ക് ചൊല്ലാമോ ?".

കൊത്തിമിനുക്കിയ പതിനായിരം കാവ്യ ബിംബങ്ങള്‍

(ശ്ലഥ ബിംബങ്ങള്‍ എന്ന് മറ്റു ചിലര്‍?)

എന്‍ടെ മനസ്സില്‍ പൂത്തുലഞ്ഞു.
ചര്‍ച്ചക്കൊടുവില്‍ ആ കവിമാന്യന്ടെ ചെവിയ്ല്‍ ഞാന്‍ ഉച്ചത്തില്‍ ചൊല്ലി-

"നക്ഷത്രങ്ങളിലേക്കുള്ള യാത്രയില്‍

ഞാന്‍ സൂര്യനെ കീഴടക്കിയിട്ടുണ്ട്..."

* * *

അനൂപ്‌,

പിരിയാന്‍ നേരത്ത് എന്‍ടെ നേരെ നീട്ടിയ

ആ സൌഹൃദക്കയ്യ് നിന്ടെയായിരുന്നു,

പിന്നെ

നാം

വര്‍ഷങ്ങളായി

വീട്ടിലെത്താനുള്ള കാലിന്ടെ തരിപ്പുമായി

ഈ പ്രവാസതിന്ടെ മഞ്ഞുമലയില്‍

തീപ്പെട്ടികൊള്ളികള്‍ എറിഞ്ഞു കളിക്കുന്നു.
സസ്നേഹം

സുനില്‍ നാരായണന്‍