Monday, June 21, 2010

മകള്‍ പാഠം ഒന്ന്

poetry is an art of using shit and make you eat it
- ഷെനെ-

പോട്ടിയിലിരുന്ന്
അപ്പിയിട്ടു തിരിഞ്ഞുനോക്കി
വിളിച്ചുപറയും
അച്ഛാ അമ്മേ
ഇതാ തോക്ക്
ഇതാ പാമ്പ്
ഇതാ മിഠായി മണികള്‍
ഇതാ ഒട്ടകം
ഇതാ മാല
ഇതാ കിളി
ഇതാ സൈക്കിള്‍
ഓരോ ദിവസവും
ഓരോ കണ്ടു പിടുത്തങ്ങളാകും മകള്‍ക്ക്

പുറകോട്ടു തട്ടിക്കളഞ്ഞവ
ഉപേക്ഷിച്ചവ
മാറ്റിവെച്ചവ
പിന്തിരിഞ്ഞു നോക്കിയാലവയില്‍
കാണുമോ എന്തെങ്കിലും
എനിക്കുമാത്രമായി കാണാവുന്നത്
പിന്തിരിഞ്ഞുനോക്കലുകള്‍
രൂപങ്ങളാക്കുന്ന മാന്ത്രികത
മലം അമലമാകുന്നത്
കലചേരുമ്പോഴെന്ന്
അവള്‍ പഠിപ്പിച്ചുകൊണ്ടെയിരിക്കുന്നു

പാഠം ഒന്ന് മകള്‍

4 comments:

ശ്രീനാഥന്‍ said...

കലയുടെ ഇന്ദ്രജാലം എന്തിനേയും എങ്ങനെ പരിവർത്തനപ്പെടുത്തുന്നു, അനശ്വരമാക്കുന്നു. അപ്പിദൈവങ്ങളെക്കുറിച്ചൊരു എഴുത്തുകാരി അവരുടെ നോവലിൽ പറഞ്ഞത് ഓർത്തു.
അനൂപ് ഇനിയും എഴുതുമല്ലോ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കെ ജി യില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇപ്പോ ദാ ഒരു സ്റ്റാന്‍ഡിംഗ് ലൈന്‍, ഇപ്പോ സ്ലീപ്പിംഗ് ലൈന്‍ എന്നാണ് വിളിച്ച് പറയുന്നത്.. :)

പഠിപ്പിക്കുന്ന പാഠങ്ങള്‍ ഒരുപാടുണ്ട്..

ഭാനു കളരിക്കല്‍ said...

valare nannaayi anup. ishtapettu ee kavithayile aazayavum kavithayum

അനൂപ്‌ .ടി.എം. said...

good sir...