Tuesday, November 17, 2009

മകള്‍ സൂര്യന്‍

കൈകാല്‍ കുടഞ്ഞ്
നടു നിവര്‍ത്തി ചുണ്ടു കൂര്‍പ്പിച്ച്
ഇത്തിരി ഞരങ്ങലില്‍
പുതപ്പ് നീക്കി ഉദിക്കുന്നു
മകള്‍ എന്റെ സൂര്യന്‍

തേങ്ങി തേങ്ങി
കണ്ണുകള്‍ വട്ടം ചുറ്റി
ഉറങ്ങേണ്ടുറങ്ങേണ്ടെന്നു
പിറുപിറുത്ത്
കണ്ടു കണ്ടങ്ങിരിക്കുമ്പോഴേക്കും
പുതപ്പിന്നുള്ളിലാഴ്ന്നങ്ങസ്തമിക്കും
മകള്‍ എന്റെ സൂര്യന്‍

ഉദയത്തിനും
അസ്തമയത്തിനുമിടയില്‍
കത്തിയെരിയലിനു ചുറ്റും
അച്ഛന്‍ ഭ്രമണം

ഭൂമിയെക്കുറിച്ചിപ്പോള്‍
എനിക്കറിയാം കേട്ടോ

8 comments:

വിഷ്ണു പ്രസാദ് said...

ആ തലക്കെട്ടിനു തന്നെ ഒരഭിനന്ദനം.
കവിതയും വ്യത്യസ്തം.

Melethil said...

Good one!

ഗുപ്തന്‍ said...

ഇഷ്ടപ്പെട്ടു :)

Unknown said...

അച്ഛന്റെ ഭാവം വരച്ചിട്ടിരിക്കുന്നത്‌ അതി മനോഹരം !!!

അനൂപ് ചന്ദ്രന്‍ said...

ഏവര്‍ക്കും നന്ദി

shamnad. said...

this sun never sets ...she keeps raising ...rising you and me ...and translate the meaning of "mine" ...

Kuzhur Wilson said...

അസ്തമിക്കാത്ത പകല്‍ എന്ന വരി വി.ജി തമ്പിയുടേതാണ്. അസ്തമിക്കാത്ത ആ മകളെ ഞാന്‍ കണ്ടിട്ടുണ്ട്. അവള്‍ നിന്റെ കവിതയെ കൂടുതല്‍ പ്രകാശമുള്ളതാക്കട്ടെ

ഭാനു കളരിക്കല്‍ said...

മകള്‍ സൂര്യന്‍- മനോഹരം