മറ്റൊരാളുടെ ഭാര്യയെ പ്രണയിക്കുമ്പോള്‍
അയാളില്ലാത്ത ഹ്രസ്വ ഇടവേളയിലാണതു സംഭവിക്കുന്നതെങ്കില്‍
അവളെ ഞാന്‍ കണ്ടിട്ടില്ലെങ്കിലും
അവളെ ഞാന്‍ തൊട്ടിട്ടില്ലെങ്കിലും
പരസ്പരം മണത്തിട്ടില്ലെങ്കിലും
ഇടവേളക്കു ശേഷം അയാള്‍
അവളുടെ കവിളില്‍ നിന്നെങ്ങിനെ മണത്തെടുത്തു
മറ്റൊരാണിന്റെ ഗന്ധത്തെ
എങ്ങിനെ കേട്ടെടുത്തു
ചെവിയിലൂടെ ഒഴുകി
തലച്ചോറിലൂടെ സഞ്ചരിച്ച്
തൊലിയില്‍ പടര്‍ന്ന ഗന്ധത്തില്‍ മുഴങ്ങിയ
എന്റെ ശബ്ദത്തെ
വിദൂരതയില്‍ നിന്നുള്ള ഒച്ചപോലും
തൊലിയില്‍ വലിച്ചെടുക്കുന്ന രാസവിദ്യ
പ്രണയത്തിനുമാത്രം സാധ്യമായതോ
അറിയുംതോറും
അറിയില്ലെന്ന് പഠിപ്പിക്കുന്ന
അതിന്റെ ജൈവരസതന്ത്രം
എങ്കിലുംഇത്രയും സൂക്ഷ്മമായി
മറ്റൊരാണിനെ മണത്തത്
അവളോടുള്ള പ്രേമംകൊണ്ടായിരിക്കുമോ
പ്രണയമാകുന്ന അവളുടെ ശരീരം
മറ്റൊരാണിന്റേതായി
പരിണമിച്ചതിനാലോ
നീയിപ്പോള്‍
ശബ്ദത്തെ ഗന്ധമാക്കുന്ന
അയാള്‍ക്കുമാത്രം
കേള്‍ക്കാവുന്ന ശബ്ദമായി
ഗന്ധത്തെ മാറ്റുന്ന
അതീവ സുതാര്യമായ
ഇലക്ട്രോണിക സര്‍ക്ക്യൂട്ട്.
Monday, October 19, 2009
Subscribe to:
Post Comments (Atom)
6 comments:
പ്രണയത്തിനുമാത്രം സാധ്യമായ രാസവിദ്യ
സാരമില്ല, ഒരബദ്ധം ആർക്കും പറ്റും. താളീം ഒടിച്ചു. നന്നായി.
നന്ദി കേട്ടോ
ഇതാണോ virtual പ്രണയം
എഴുത്ത് സൈലി കൊള്ളാം.
നന്നായിട്ടുണ്ടെടാ
when your heart becomes your nose , then you can feel the odor of passion , the scent of your love , the smell of your emotions , fragrance of your feelings ...and you love the odor more when you love someoneelse's !!!
nice subject ..a proven science ...keep the innovative on ...thanx Anoop.
Post a Comment