Tuesday, December 14, 2010

കൊളം

‘ന്റ്റെ ജീവിതം കൊളമാക്കി
സുഖായി കാണുന്നോ സ്വപ്നങ്ങള്‍’
രാവില്‍ നിന്‍സ്ഥിരം പ്രാകലില്‍
പൊന്തിക്കിടക്കുമ്പോള്‍
എന്നെമാന്തി കുഴിക്കാന്‍‍ തുടങ്ങും
 
വിസ്തൃതമായിരിക്കുമത്
കല്‍മതിലാല്‍ പടവുകളാല്‍
കുളിപ്പുര വേണമെന്നില്ല
ആ‍ണുപെണ്ണുങ്ങള്‍ മതിലൊഴിഞ്ഞ് തിമര്‍ക്കട്ടെ
കുളിക്കണം അപ്പുറമിപ്പുള്ളവര്‍ നഗ്നരായ്
മുറിയില്‍ നീന്തും കുട്ടികള്‍ മദിക്കണം
കുളമുറിയുടെ ആഴത്തിലാഴത്തില്‍
 
വളര്‍ത്തീടണം
സ്വര്‍ണ്ണം വെള്ളി നാകം
പലലോഹ മത്സ്യങ്ങളലുക്കുകള്‍ തീര്‍ക്കാന്‍
നീന്തിത്തളരും കുഞ്ഞുങ്ങളെ
മുഴുത്ത ആമ്പലുകള്‍ മാടിവിളിക്കും
പൂമ്പൊടിചവച്ചു ക്ഷീണം തീര്‍ക്കാന്‍
ജലഭയുമുള്ളോര്‍ പടവിലിരുന്നു ചൂണ്ടട്ടെ
പൊരിഞ്ഞമീന്‍ മണത്തിലാക്കുമവരുച്ചകള്‍
 
പാതിരാകഴിഞ്ഞാല്‍ നമുക്കു നീരാട്ട്
അസൂയകൊണ്ട് ദേവകള്‍ കരകയറണം
ജലക്രീഡകണ്ട് മുഖം പൊത്തി മറഞ്ഞോട്ടെ
അടുത്ത കുളം തേടിയലഞ്ഞോട്ടെ
സുരതത്തിന്നുച്ഛസ്ഥായില്‍ ജലമുറയും
രതിമൂര്‍ച്ഛയില്‍ വിരിയും
നമുക്കിടയില്‍ കുടുങ്ങിയ  താമരമുകുളങ്ങള്‍
പ്രഭാതത്തിലര്‍ക്കന്‍ പരിഭവം പരത്തുമ്പോള്‍
വിടര്‍ന്ന നളിനങ്ങളെങ്ങൊളിക്കും
മുഖമുയര്‍ത്താതെ പറയുമോ
നമ്മുടെ രാലീലവിലാസങ്ങള്‍
 
മാന്തിയ കവിതയാല്‍
നിന്റെ കൊളജീവിതം തൂരുമോ
എനിക്കതു കുഴിക്കാതെയൊക്കില്ല
നിനക്കതൊരു പൊട്ടക്കൊളമാകിലും

7 comments:

ശ്രീനാഥന്‍ said...

അസ്സലായി,ജീവിതം കൊളമാക്കി കവിതയുണ്ടാക്കുന്ന ഈ വിദ്യ.വിശാലമായി കുഴിച്ചോളൂ ( എനിക്കെന്താ എന്റെ ജീവിതമല്ലല്ലോ!) തിമിർത്തു കുളിക്കട്ടേ കുഞ്ഞുങ്ങൾ, ആൺപെണ്ണുങ്ങൾ- മീനുകൾ,സ്വപ്നങ്ങൾ, ആമ്പലുക:ൾ നിറയട്ടേ, പ്രാക്കുകളൊഴിക്കാൻ മറുവിദ്യവേറെ വേണം കെട്ടോ! അർക്കനു പകരം നമ്മുടെ സൂര്യൻ തന്നെ മതിയായിരുന്നില്ലേ എന്നൊരു ശങ്ക ഒഴിച്ചാൽ കവിതയിലൊന്നു കുളിച്ചു തോർത്തിയ പോലായി.

Unknown said...

:)

സിന്ധു മേനോന്‍ said...

എവിടെയാണീ പുതിയ കൊളം....?? ഭാഷയില്‍ പുതുമയുണ്ട്

chithrangada said...

എവിടെയാണി സ്വപ്നക്കുളം ?
നീന്തിത്തുടിക്കാന് കൊതിയാവുന്നു
അസ്സലായി കവിത !

അനൂപ് ചന്ദ്രന്‍ said...

ഏവര്‍ക്കും നന്ദി

അനൂപ് ചന്ദ്രന്‍ said...

ഏവര്‍ക്കും നന്ദി

t.a.sasi said...

nalla kavitha.