ഇടപ്പള്ളി രാഘവന് പിള്ള
എനിക്ക്
ഒരോ പ്രണയത്തിന്റെ തകര്‍ച്ചയിലും വളര്‍ച്ചയിലും
ഏകാന്തതയുടെ അള്‍ത്താരയില്‍ മുട്ടു കുത്തിനിന്ന് ഓര്‍മ്മിച്ചെടുക്കുന്ന
കുരിശേറിയ പ്രണയരൂപമാകുന്നു
മരണവും പ്രണയവും ഇണചേര്‍ന്നുകിടന്ന
കവിതയുടെ നിഷ്കളങ്ക ശരീരം
അയാള്‍ക്ക് പ്രണയം
ഹൃദയതാളത്തിനൊപ്പമോ
അതാളത്തിലോ മിടിച്ചുകൊണ്ടിരുന്ന
ശരീരത്തില്‍ പടര്‍ന്ന,
മരണത്തില്‍ നിന്ന് ഒരോ നിമിഷവും
തട്ടിതെറിപ്പിച്ചുകൊണ്ടേയിരുന്ന
പുതു അവയവം
പ്രണയത്തിന്റെ മരണമോ
മരണമതിന്റെ പ്രണയത്തെ കവര്‍ന്നെടുത്തതോ
മരണത്തിന്റെ നിശ്ശബ്ദ പ്രണയം
കാമുകിയുടെ ഉപേക്ഷിക്കലിനെ
സാര്‍ത്ഥകമാക്കിയതോ
ഏതായിരിക്കും സംഭവിച്ചിരിക്കുക
പ്രണയത്തിനും മരണത്തിനും
കരുക്കള്‍ നിരത്തിയ കാവ്യക്കളമേ
പ്രണയത്തിനും മരണത്തിനും
കാണിയും നടനുമായി
മാറിമാറി കളിക്കാനിടമായവനേ
ഈ പാതിരാവില്‍
ഇടങ്ങളെല്ലാം മണലെടുത്തവന്റെ
അപ്രണയിയാമൊരുവന്റെ
പ്രാര്‍ത്ഥനകളാല്‍
നിന്റെ പള്ളി നിറക്കുന്നു
പ്രണയിക്കാനറിയാത്തവന്
ജീവിതം മരണമാകുന്നു
പ്രണയിക്കാനറിയുന്നവന്
മരണം ജീവിതമാകുന്നു
എനിക്ക് പ്രണയിക്കാനറിയില്ലെന്ന്
ഇപ്പോള്‍ ജീവിതം
മണിമുഴക്കിക്കൊണ്ടിരിക്കുന്നു
ഇടപ്പള്ളിയുടെ മണിനാദം കേള്‍ക്കുക
Monday, July 5, 2010
Subscribe to:
Post Comments (Atom)
9 comments:
പ്രണയത്തിന്റെ ഇരുളാർന്ന ഇടങ്ങൾ. ‘മണിമുഴക്കം’ കേട്ടു. നന്നായി ചൊല്ലിയിരിക്കുന്നു, ഒറ്റയ്ക്കു നിൽപ്പാണിടപ്പള്ളി എന്ന് കുരീപ്പുഴയേയ്യും ഓർത്തു, നന്ദി,അനൂപ്
ee smaraNakku nandi.
nannayi; anoop
എല്ലാ വാക്കുകള്‍ക്കും തുടക്കത്തില്‍ അ ചേര്‍ത്താല്‍ വിപരീതം കിട്ടുമോ?
അതാളം
അപ്രണയി
പ്രണയവും മരണവും ജീവിതത്തിന്റെ വിപരീതങ്ങളോ തുടര്‍ച്ചകളോ? കവീത ഇഷ്ടമായില്ല. ജൂലായ് അഞ്ചിനു മുന്‍പ് എഴുതിത്തീര്‍ക്കേണ്ട എന്തോ ഒന്നിന്റെ തിടുക്കം ഉടനീളം കാണുന്നു.
കവിതയുടെ ഭാവമില്ലാതെ എഴുതിയ ഒന്ന്
ഒരു ഓര്മ്മയെടുക്കല്
ഘടന, കവിതയെന്നു തെറ്റിദ്ധരിപ്പിച്ചെന്നുമാത്രം.
അ ചേര്‍ക്കുമ്പോള്‍ നിര്‍മ്മിക്കപ്പെടുന്ന വിപരീതങ്ങള്‍ , അറിയില്ല
സസ്നേഹം
"എനിക്ക് പ്രണയിക്കാനറിയില്ലെന്ന്
ഇപ്പോള്‍ ജീവിതം
മണിമുഴക്കിക്കൊണ്ടിരിക്കുന്നു "
പണ്ട് ഇടപ്പള്ളി,
ഇപ്പോ നീ, ഞാന്‍ (ഇങ്ങനെ എത്രപേര്‍) ഇതു തിരിച്ചറിയുന്നു.
സസ്നേഹം.
Kaviyude theevra bhavam bhashayileyku parivarthanappedathe nilkunnu. Sathyathil aranu thotathu? Kaviyum bhavamo ?kaviyo?bhashayo,...... ?Jayichatharanu?
പ്രിയപ്പെട്ട തനിയെ,
ഇതൊരു ഓര്‍മ്മയാണ്
കവിതയില്‍ പകര്‍ത്താനാകാതെ പകച്ചുപോയ
വെറും വാക്കുകള്‍
anoop nannayittundu.july 5 th malayalikalude pranayadinam.
ormapeduthalinu nandi.
preethechi
Post a Comment